റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സീരിയല്‍ നടി ഉള്‍പ്പെടുന്ന യുവതിയുടെ ആത്മഹത്യാ കേസ്; പ്രതിയേയും കുടുംബത്തേയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഇടപെടുന്നു എന്ന് ആരോപണം

September 9, 2020 - 8:00 pm

കൊല്ലം: വിവാഹനിശ്ചയത്തിനു ശേഷം പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയേയും കുടുംബത്തേയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഇടപെടുന്നു എന്ന് ആരോപണം. കേസില്‍ ഉള്‍പ്പെട്ട സീരിയല്‍ നടിക്കും പ്രതിയുടെ കുടുംബത്തിനും വേണ്ടി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ് ഇടപെടല്‍ നടത്തുന്നു എന്നാണ് വിവരം. പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി സജീവമായി രംഗത്തിറങ്ങിയ പിഡിപി നേതാവ് മൈലക്കാട് ഷായോട് വലിയ പണിക്ക് നില്‍ക്കരുതെന്നു ഭീഷണിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സീരിയല്‍ നടി ലക്ഷ്മി പ്രമോദും പ്രതിയുടെ വീട്ടുകാരും വേണ്ടപ്പെട്ടവരാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവത്രേ.

കേസില്‍ കൊട്ടിയം, കണ്ണനല്ലൂര്‍ സി.ഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. സൈബര്‍ പൊലീസ് അംഗങ്ങളും രണ്ട് വനിതാ പൊലീസുകാരും ഉള്‍പ്പെടുന്ന ഒന്‍പതംഗ സംഘം കേസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി സീരിയല്‍ നടിയെയും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും വിശദമായി ചോദ്യം ചെയ്തിരുന്നു. നടി ലക്ഷ്മി പ്രമോദിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. യുവതിയെ ഗര്‍ഭഛിദ്രത്തിന് കൊച്ചിയില്‍ കൊണ്ടുപോയത് ലക്ഷ്മി പ്രമോദാണെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതി ഹാരിസിന്റെ സഹോദര ഭാര്യയാണ് ഇവര്‍. അന്വേഷണം മുന്നോട്ടു പോകുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലുണ്ടാകുന്നതെന്നാണ് ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *