തൃശൂര്‍ കറുകമാട് റോഡ് നാട്ടുകാര്‍ക്ക് സമര്‍പ്പിച്ചു

തൃശൂര്‍ : കടപ്പുറം ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡ് കറുകമാട് ഈസ്റ്റ് വെസ്റ്റ് റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുഷ്ത്താക്കലി നിര്‍വ്വഹിച്ചു. പഞ്ചായത്തിന്റെ 2020  21 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്. റോഡിനാവശ്യമായ സ്ഥലം ഗുണഭോക്താക്കള്‍ വില കൊടുത്ത് വാങ്ങി ഗ്രാമപഞ്ചായത്തിനെ ഏല്‍പിച്ചിരുന്നു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. ഉമ്മര്‍കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ഷാജി തഹംസ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീബ രതീഷ്, വാര്‍ഡ് മെമ്പര്‍ പി. എം. മുജീബ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ. ഡി വീരമണി, വി. എം മനാഫ്, അംഗങ്ങളായ പി. എ. അഷ്‌ക്കാലി, ഷാലിമ സുബൈര്‍ എന്നിവര്‍ പങ്കെടുത്തു

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7680/karukamadu-east-west-road-inauguration-.html

Share
അഭിപ്രായം എഴുതാം