തെലുങ്ക് നടൻ ജയ പ്രകാശ് റഡ്ഢി അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടൻ ജയ പ്രകാശ് റഡ്ഢി അന്തരിച്ചു. 74 വയസായിരുന്നു.
ഗുണ്ടൂരിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിൻറെ അന്ത്യം. വില്ലനായും ഹാസ്യതാരമായും തെലുങ്ക് സിനിമയിൽ ദീർഘകാലം നിറഞ്ഞു നിന്ന താരമായിരുന്നു ജയ പ്രകാശ് റഡ്ഢി.
നരസിംഹ നായിഡു ,ജൂലൈ, റെഡി, കിക് തുടങ്ങിയ അനേകം സിനിമകളിൽ അവിസ്മരണീയ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ പകർന്നിട്ടുണ്ട് .

Share
അഭിപ്രായം എഴുതാം