ചൈന വിടാന്‍ സാംസങ്: ടെലിവിഷന്‍ ഉല്‍പ്പാദനം നവംബറില്‍ അവസാനിപ്പിക്കും

ബീജിങ്: ഈ വര്‍ഷം നവംബര്‍ അവസാനത്തോടെ ചൈനയിലെ ടിവി ഫാക്ടറി യുനിറ്റുകളുടെ ഉത്പാദനം നിര്‍ത്താന്‍ സാംസങ് ഇലക്ട്രോണിക്‌സ് തീരുമാനിച്ചു.ചൈനയിലെ ഏക സാംസങ് ഇലക്ട്രോണിക്‌സ് ടിവി ഉല്‍പാദന കേന്ദ്രമാണ് ടിയാന്‍ജിനിലെ ടിവി ഫാക്ടറി. ഇതിന്റെ പ്രവര്‍ത്തന
മാണ് കമ്പനി നിര്‍ത്തുന്നത്.

ഉല്‍പാദന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് സാംസങ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.ഫാക്ടറിയില്‍ മുന്നൂറോളം തൊഴിലാളികളുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ച് പ്രതികരിക്കാന്‍ സാംസങ് തയ്യാറായിട്ടില്ല.കോവിഡിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ചേക്കേറാന്‍ ആഗ്രഹം പ്രകടിപ്പിച്ച് യുഎസ് കമ്പനികള്‍ അടക്കമുള്ളവ നേരത്തെ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് ചൈനയില്‍ നിന്നും ആരംഭിക്കുകയും ഇതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെയ്ക്കുകയും ചെയ്തതോടെ ആഗോള തലത്തില്‍ ഇത് വ്യാപിക്കാനും ഇടയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനികള്‍ ചൈന വിടാന്‍ തീരുമാനിച്ചത്.

Share
അഭിപ്രായം എഴുതാം