വയോധികയെ സഹായി കഴുത്തറുത്ത് കൊലപ്പെടുത്തി

പത്തനംതിട്ട: കുമ്പഴയിൽ വയോധികയെ സഹായി കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ സ്വദേശി ജാനകി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി മയില്‍സ്വാമി അറസ്റ്റിലായി.

ഇന്നലെ (07-09-20) അര്‍ധരാത്രിയോടെയാണ് സംഭവം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജാനകിയുടെ സഹായിയാണ് ഇയാള്‍. വീട്ടുകാരുമായി അടുത്ത ബന്ധവും പുലർത്തിയിരുന്നു. ഇയാള്‍ ഇടക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി അയൽവാസികള്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം