5 കോടി പരിശോധനകളെന്ന പുതിയ ഉയരത്തിലേക്ക് ഇന്ത്യ

ന്യൂ ഡൽഹി: രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 5 കോടി കവിഞ്ഞു. പരിശോധനകളുടെ എണ്ണം 5,06,50,128 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,98,621 പരിശോധനകളാണ് നടത്തിയത്. 

ജൂലൈ  3-ാം വാരത്തില്‍ പ്രതിദിനം 3,26,971 പരിശോധനകള്‍ എന്നതില്‍ നിന്ന് സെപ്റ്റംബര്‍ ആദ്യ വാരമായപ്പോഴേക്കും പ്രതിദിനം 10,46,470 പരിശോധനകള്‍ എന്ന നിലയിലേയ്ക്ക് രാജ്യം എത്തിച്ചേര്‍ന്നു. 

ദശലക്ഷത്തിലെ പരിശോധന ജൂലൈ ആദ്യം 6396 ആയിരുന്നത് കുത്തനെ ഉയര്‍ന്ന് ഇന്ന് 36,703 ആയി. പരിശോധനാ ലാബുകളുടെ എണ്ണം 1668 ആയി ഉയര്‍ന്നു. ഇതില്‍ 1035 എണ്ണം ഗവണ്‍മെന്റ് ലാബുകളും 633 എണ്ണം സ്വകാര്യ ലാബുകളുമാണ്. 

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്‍ശിക്കുക.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19@gov.inഎന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019@gov.in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf

Share
അഭിപ്രായം എഴുതാം