തൃശൂര്‍ : മാള ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന സ്‌നേഹഗിരി 104 നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു. 2020 -21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് തനത് ഫണ്ട് 17 ലക്ഷം രൂപ ചിലവഴിച്ചാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. അഞ്ചു സെന്റ് സ്ഥലത്ത് 700 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് അങ്കണവാടി ക്ലാസ് റൂം ഒരുങ്ങുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിജു ഉറുമീസ്, രാധ ഭാസ്‌ക്കരന്‍, വിനീത സദാനന്ദന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ബിന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7678/new-anganavady-in-mala-panchayath-.html