പൊന്ന്യം ബോംബ് സ്ഫോടനത്തിൽ ഒരാള്‍ കൂടി അറസ്റ്റിലായി. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും

കണ്ണൂർ: പൊന്ന്യം ബോംബ് സ്ഫോടനത്തിൽ ഒരാളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. 08-09-2020 ചൊവ്വാഴ്ചയാണ് ചുണ്ടങ്ങാപ്പൊയിൽ സ്വദേശി സജിലേഷ് അറസ്റ്റിലായത് . ബോംബ് നിർമ്മാണത്തിന് ഇടയിൽ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു സജിലേഷ് . കണ്ണിനാണ് പരിക്കേറ്റിട്ടുള്ളത്. കതിരൂർ വധക്കേസിലെ പ്രതിയാണ് സജിലേഷ് . പൊന്ന്യം സ്വദേശി അശ്വിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അഴിയൂർ സ്വദേശികളായ എം റെമീഷ്, ധീരജ് എന്നിവരുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്തും.

സ്ഫോടന സ്ഥലത്തു നിന്ന് ലഭിച്ച ബോംബ് വിശദ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ടിപി വധക്കേസിൽ പരോളിലിറങ്ങിയ മനോജ് ആണ് ബോംബ് നിർമാണത്തിൽ പരിശീലനം നൽകിയതെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ സുധാകരൻ എം.പി ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം