സ്കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ പാൽ കൂടി ഉൾപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി നിർദ്ദേശിച്ചു

തിരുവനന്തപുരം: കുട്ടികളുടെ പോഷണ  നിലവാരം വർദ്ധിപ്പിക്കുന്നതിനു പ്രഭാത ഭക്ഷണത്തോടൊപ്പമോ ഉച്ചഭക്ഷണത്തിനൊപ്പമോ പാൽ  കൂടി നൽകണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി  ശ്രീമതിസ്മൃതി ഇറാനിയോട്  അദ്ദേഹം സംസാരിക്കുകയും നിർദ്ദേശിക്കുകയും ചെയ്തു. എല്ലാ സംസ്ഥാനങ്ങളോടും ഇത്തരത്തിൽ നിർദ്ദേശം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ശ്രീമതി സ്മൃതി ഇറാനി ഉപരാഷ്ട്രപതിക്ക് ഉറപ്പുനൽകി.

നേരത്തെ മൃഗസംരക്ഷണ, ക്ഷീരോത്പാദന  വകുപ്പ് സെക്രട്ടറി  ശ്രീ അതുൽ  ചതുർവേദി ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡുവിനെ സന്ദർശിച്ചു. കോവിഡ് 19 പ്രതിസന്ധി കാലയളവിൽ രാജ്യത്തെ പക്ഷിവളര്‍ത്തല്‍, ക്ഷീര
 മേഖലയെ  സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങളെ അദ്ദേഹം ഉപരാഷ്ട്രപതിയോട്  വിശദമാക്കി. പൗൾട്രി മേഖലയിൽ  ആനുകൂല്യങ്ങളും നയ ഇടപെടലുകളും നടത്തി ഗവൺമെന്റ് സ്വയം സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് വകുപ്പ് സെക്രട്ടറി ഉപരാഷ്ട്രപതിയെ  അറിയിച്ചു. പ്രവർത്തനമൂലധന വായ്പയുടെ വാർഷിക പലിശയിൽ രണ്ടു ശതമാനം കിഴിവ്  സഹകരണ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങൾക്ക് ഗവൺമെന്റ് നൽകിവരുന്നു.  കൃത്യമായ വായ്പാ തിരിച്ചടവിന് 2% കൂടി അധികമായി പലിശ ഇളവു നല്കുന്നുണ്ട്.  ഉപരാഷ്ട്രപതിയുടെ നിർദ്ദേശത്തെത്തുടർന്ന് ഈ സംവിധാനം സ്വകാര്യ ഡയറി മേഖലയിലേക്ക് കൂടി  ദീർഘപ്പിക്കുന്ന  കാര്യം പരിഗണിക്കുമെന്ന് ശ്രീ അതുൽ ചതുർവേദി ഉപ രാഷ്ട്രപതിക്ക് ഉറപ്പ് നൽകി.

Share
അഭിപ്രായം എഴുതാം