കിക്ക് ബോക്സിംഗ് താരം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


മലപ്പുറം : കിക്ക് ബോക്സിംഗ് താരത്തെ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം നന്നമ്പ്ര സ്വദേശി ഹരികൃഷ്ണൻ (23) ആണ് മരിച്ചത്. 06-09-2020 ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. പെരിന്തൽമണ്ണ അൽഷിഫ കോളേജിലെ ആയുർവേദ തെറാപ്പി വിദ്യാർത്ഥിയാണ് ഹരികൃഷ്ണൻ.

ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ഹരികൃഷ്ണൻ വീട്ടിൽ നിന്നും പുറത്തു പോയിരുന്നു. കുറേനേരം കഴിഞ്ഞു കാണാതായപ്പോഴാണ് വീട്ടുകാരും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചത്. വീട്ടിൽനിന്ന് 300 മീറ്ററോളം ദൂരെയുള്ള തോട്ടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.

Share
അഭിപ്രായം എഴുതാം