കോവിഡ് ഉണ്ടായാലും ഇല്ലെങ്കിലും അടുത്തവർഷം നിശ്ചയിച്ച സമയത്ത് ഒളിമ്പിക് നടത്തുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി

ടോക്കിയോ : കോവിഡ് ഉണ്ടായാലും ഇല്ലെങ്കിലും അടുത്തവർഷം നിശ്ചയിച്ച സമയത്തുതന്നെ ഒളിമ്പിക്സ് മൽസരങ്ങൾ നടത്തുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജോൺ കോട്ടസ് പറഞ്ഞു.

മഹായുദ്ധം ഒന്നും ഉണ്ടായില്ലെങ്കിൽ ടോക്കിയോവിൽ അടുത്തവർഷം ഒളിമ്പിക്സ് നടന്നിരിക്കും. ഈ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന ഒളിമ്പിക്സ്
മത്സരങ്ങൾ കോവിഡിനെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചത്.
2021 ജൂലൈ 21ന് മത്സരം ആരംഭിക്കാനാണ് നിലവിലുള്ള തീരുമാനം.
രണ്ടാമതൊന്ന് കൂടി ഒളിമ്പിക്സ് മാറ്റി വയ്ക്കുന്ന കാര്യം തങ്ങളുടെ പരിഗണനയിലില്ലെന്ന് ജപ്പാനും വ്യക്തമാക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം