ടെക്‌സാസ് തടാകത്തില്‍ ട്രംപിന്റെ ബോട്ട് പരേഡിനിടെ നിരവധി ബോട്ടുകള്‍ മുങ്ങി

ടെക്‌സാസ്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെക്സാസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ ബോട്ട് പരേഡില്‍ പങ്കെടുത്ത പല ബോട്ടുകളും മുങ്ങി. യുഎസ് സമയം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ട്രംപ് ബോട്ട് പരേഡ് സംഘടിപ്പിച്ചത്. നാല് ബോട്ടുകള്‍ മുങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്സ് ടീം ആളുകളെ വെള്ളത്തില്‍ നിന്ന് രക്ഷിച്ചു. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. ബോട്ടുകള്‍ മുങ്ങിയത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം