ലക്ഷദ്വീപിൽ സ്കൂളുകൾ 21 ന് തുറക്കും

കവരത്തി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ലക്ഷദ്വീപിലെ സ്കൂളുകൾ സെപ്തംബർ 21 മുതൽ തുറന്ന് പ്രവർത്തിക്കും. ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് സ്കൂൾ തുറക്കാൻ അനുമതി നൽകി. കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്നാണ് സ്ക്കൂൾ തുറക്കുന്നത്.

ഒന്നിടവിട്ട ദിവസങ്ങളിലോ പ്രവർത്തന സമയം കുറച്ചുകൊണ്ടോ ആയിരിക്കും സ്കൂളുകൾ പ്രവർത്തിക്കുക. രക്ഷകർത്താക്കൾ എഴുതി ഒപ്പിട്ട അനുമതിയോടുകൂടി വേണം കുട്ടികൾ സ്കൂളിൽ ഹാജരാകാൻ എന്നാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. കൂടാതെ ഭരണകൂടം നിർദ്ദേശിക്കുന്ന കർശന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം സ്കൂളുകൾ പ്രവർത്തിക്കേണ്ടത്.

രാജ്യത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ആദ്യഘട്ടം മുതൽ തന്നെ ലക്ഷദ്വീപിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം