റോഡില്‍ ആസിഡൊഴിച്ച സംഭവം; നാട്ടില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കണ്ട്‌ പരിഭ്രാന്തരായവരെന്ന്‌ എം.എല്‍.എ.

പട്ടാമ്പി: ഓങ്ങല്ലൂര്‍ – കാരക്കാട-്‌ വാടാനാംകുറിശി റോഡില്‍ ആസിഡ്‌ ഒഴിച്ച്‌ തകര്‍ക്കാനുളള ശ്രമം ശ്രദ്ധയില്‍പ്പെട്ടു. കഴിഞ്ഞദിവസം വൈകിട്ടാണ്‌ ആസിഡ്‌ പോലുളള ഒരു ദ്രാവകം റോഡില്‍ വ്യാപകമായി കാണപ്പെടുന്നത്‌. പോലീസും പൊതുമരാമത്ത്‌ വകുപ്പും പരിശോധനകള്‍ നടത്തി.

റോഡ്‌ തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും ഇത്തരം സംഭവങ്ങള്‍ ഇതിനുമുമ്പും ശ്രദ്ധയില്‍ പെട്ടിട്ടുളളതായും ഇത്‌ വളരെ ദൗര്‍ഭാഗ്യകരമാണെന്നും സ്ഥലം എം.എല്‍എ പറഞ്ഞു. പതിറ്റാണ്ടുകളായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡുകളാണിത്‌. ഈ സര്‍ക്കാരിന്‍റെ കാലത്താണ്‌ റോഡ്‌ റബറൈസ്‌ ചെയ്‌ത്‌ നവീകരിച്ചത്‌.

നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ട്‌ പരിഭ്രാന്തരായവരാണ്‌ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും ജനങ്ങളുടെ സഹകരണത്തോടെ ഇതിനെ പ്രതിരോധിക്കുമെന്നും എംഎല്‍എ പറഞ്ഞു.

Share
അഭിപ്രായം എഴുതാം