വീണ്ടും മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ; സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക

സോള്‍: വീണ്ടും മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ. കടലിനടിയില്‍ നിന്ന് തൊടുത്തു വിടുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തര കൊറിയ ഒരുങ്ങുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുഎസാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്. കടലിനടിയില്‍ മുങ്ങിക്കപ്പലില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് വിടാന്‍ ഒരുങ്ങുന്നത്. ഉത്തര കൊറിയയുടെ സിന്‍പോ കപ്പല്‍ശാലയിലാണ് പരീക്ഷണം നടക്കാന്‍ പോവുന്നതെന്നാണ് വിവരമെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് അറിയിച്ചു.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അടക്കം ഉത്തരകൊറിയ രഹസ്യമായി വികസിപ്പിക്കുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് പുതിയ പരീക്ഷണം. പുഗുസോങ്-3 എന്ന് പേരിട്ട മിസൈല്‍ കടലിനടിയിലുണ്ടായിരുന്ന മുങ്ങിക്കപ്പലില്‍ നിന്ന് മുകളിലേക്ക് തൊടുക്കുന്ന വിധത്തിലുള്ള മിസൈലാണിത്.

Share
അഭിപ്രായം എഴുതാം