നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയ്ക്ക് പീഡനം;ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: കുളത്തൂപ്പുഴയില്‍ ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷൻ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിയോട് നിര്‍ദേശിച്ചു.

യുവതിയെ പീഡനത്തിന് ഇരയാക്കിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുളത്തുപ്പുഴയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിനെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിരയായ യുവതിയെ ഭരതനൂരിലെ ഫ്ലാറ്റിൽ എത്തിച്ച് മൊഴി എടുക്കുകയും ചെയ്തു.

ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവർത്തകന്റെ വീട്ടിൽ പോയപ്പോഴായിരുന്നു പീഡനമെന്നാണ് യുവതിയുടെ മൊഴി. കുളത്തുപ്പുഴ സ്വദേശിയായ യുവതിയെ ആരോഗ്യ പ്രവർത്തകന്റെ ഭരതന്നൂരിലെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. തുടർന്ന് വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ യുവതി വെള്ളറട പൊലീസിൽ പരാതി നൽകുകയായിരുന്നു.

Share
അഭിപ്രായം എഴുതാം