കോഴിക്കോട്: എരമംഗലം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിനായി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പുരുഷന്‍ കടലുണ്ടി എംഎല്‍എ നിര്‍വഹിച്ചു. പുതുതായി വാങ്ങിയ സ്ഥലത്ത് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുക.
ഡിസംബറില്‍ നാല് ക്ലാസ്സ് മുറികളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവും. നിലവില്‍ 190 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗം പെരിങ്ങിനി മാധവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീബ വി. കെ., പി. എന്‍. അശോകന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉമ മഠത്തില്‍, കെ. ഗണേശന്‍, പ്രധാന അധ്യാപിക ഗീത കെ. തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7651/New-building-for-school.html