അലക്സി നവാല്‍നിയുടെ ശരീരത്തില്‍ എങ്ങനെ വിഷാംശമെത്തി; റഷ്യ മറുപടി പറഞ്ഞേ പറ്റുവെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി

ലണ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവാല്‍നിയുടെ വിഷബാധയേറ്റ സംഭവത്തില്‍ നിന്ന് പുടിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ്. വിഷാംശം ഉള്ളില്‍ ചെന്നാണ് അലക്സിയെ ഗുരുതരാവസ്ഥയില്‍ ആയതെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. അദ്ദേഹത്തിന്റെ ശരീരത്തില്‍ എങ്ങനെ വിഷമെത്തി? ‘ഇത് വളരെ ഗുരുതരമായ ചോദ്യമാണ്, റഷ്യക്ക് മാത്രമേ അതിന് ഉത്തരം നല്‍കാന്‍ സാധിക്കുകയുള്ളു’- റാബ് പറഞ്ഞു.

റഷ്യന്‍ പ്രതിപക്ഷ നേതാവായ അലക്സി നവാല്‍നിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി ജര്‍മന്‍ ഭരണകൂടം അറിയിച്ചിരുന്നു. നോവിചോക് കെമിക്കല്‍ ഏജന്റ് വഴിയാണ് അദ്ദേഹത്തില്‍ വിഷാംശം കുത്തിവെച്ചതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. റഷ്യയില്‍ നിന്നുള്ള ഒരു കെമിക്കല്‍ ഏജന്റിന്റെ ഇത്തരം പ്രവൃത്തിക്ക് അലക്സി നവാല്‍നി ഇരയായി എന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. സൈബീരിയയില്‍ വെച്ചാണ് നവാല്‍നി അസുഖ ബാധിതനാകുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ബെര്‍ലിനിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ നോവിചോക്ക് ഏജന്റ് വഴി നവാലിനില്‍ വിഷം കുത്തിവെച്ചതായി ബെര്‍ലിനിലെ ആശുപത്രി രേഖകള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. സംഭവത്തെക്കുറിച്ച് വ്യക്തത നല്‍കാന്‍ റഷ്യന്‍ സര്‍ക്കാരിനോട് അടിയന്തിരമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം