നാലുകണ്ടം റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ പുതിയതായി നിര്‍മ്മിച്ച നാലുകണ്ടം റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. ഏറെക്കാലമായി റോഡിന് സ്ഥലം വിട്ടു തരുന്നതില്‍ തര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കങ്ങളെല്ലാം പരിഹരിച്ച് റോഡ് നിര്‍മ്മാണത്തിന് 6,20,000 രൂപ നഗരസഭ അനുവദിച്ചതോടെ ജനങ്ങളുടെ ഏറെക്കാലത്തെ യാത്രാദുരിതത്തിന് അറുതിയായി. പുതിയ കോണ്‍ക്രീറ്റ് റോഡ് നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സി കെ രാമനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പാര്‍വ്വതി സുകുമാരന്‍, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7656/Nalu-kanadam-road-.html

Share
അഭിപ്രായം എഴുതാം