നഗ്നത കാണാന്‍ വേണ്ടി മാത്രം ബ്ലാക്ക് മെയിൽ ചെയ്തു. 500 ഓളം സ്ത്രീകള്‍ കെണിയില്‍

ഗാസിയാബാദ്: 500 ഓളം സ്ത്രീകളെ ഫോണിൽ വിളിച്ച് ബ്ലാക്ക് മെയിൽ ചെയ്ത ഇരുപത്തിരണ്ടുകാരൻ അറസ്റ്റിലായി. ഹരിയാന റോഹ്ത്തക്ക് സ്വദേശി ദിപക് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് ഗാസിയാബാദിലെ ഒരു അഭിഭാഷകയെ വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ആഗസ്ത് ഇരുപതാം തീയതിയാണ് യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇയാളുടെ സിം ഹരിയാനയിൽ നിന്നുള്ളതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഹരിയാന പോലീസിന്റെ സഹായത്തോടെയാണ് ദീപക്കിനെ രോഹ്ത്തക്കിൽനിന്നും അറസ്റ്റ് ചെയ്തത്. സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീകളുമായി ബന്ധപ്പെടുന്നതിന് ഇയാൾ ഉപയോഗിച്ചിരുന്ന രണ്ട് സിം കാർഡുകളും ഫോണും കണ്ടെത്തി.

അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ഒരു മൊബൈൽ ഫോൺ റിപ്പയറിംഗ് കടയിൽ ജോലി ചെയ്യുകയാണ്. ഇവിടെ നിന്നും കിട്ടിയ പരിശീലനത്താൽ ഇയാൾക്ക് വിവിധതരത്തിലുള്ള ആപ്പുകളെ സംബന്ധിച്ച വിവരം ഉണ്ടായിരുന്നു. കോളർ ഐഡി ആപ്പുകൾ ഉപയോഗിച്ച് ഇയാൾ സ്ത്രീകൾ കണ്ടെത്തുന്നത്. പിന്നീട് ഈ നമ്പറുകളിലേക്ക് വിദേശത്തുനിന്നും കോൾ ചെയ്യുന്ന രീതിയിൽ വീഡിയോ കോൾ ചെയ്യും. സ്ത്രീകൾ ഫോൺ എടുക്കുമ്പോൾ വീഡിയോയ്ക്ക് മുമ്പിൽ നിന്ന് ഇയാൾ നഗ്നനാകും. സ്ത്രീകൾ ഫോൺ ഡിസ്കണക്റ്റ് ചെയ്യുന്നതിനു മുമ്പ് അതിൻറെ സ്ക്രീൻഷോട്ട് എടുക്കും. കോൾ റെക്കോർഡ് ചെയ്യും. ഈ ഫോട്ടോയും വീഡിയോയും ഓഡിയോയും വെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തും. സ്ത്രീകൾക്ക് താരമായി ബന്ധമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും എന്ന് പറഞ്ഞാണ് ഭീഷണി. ചെറുപ്പക്കാരികളായ സുഹൃത്തുക്കൾ ആരും തന്നെ ഇല്ല, കാമുകന്മാരും ഇല്ല. സ്ത്രീകളോട് സംസാരിക്കാനുള്ള ആഗ്രഹമാണ് ഇതിലേക്ക് നയിച്ചതെന്ന് യുവാവിനെ മൊഴി.

ദില്ലി,ബംഗളൂരു, കൊൽക്കത്ത എന്നീ വൻ നഗരങ്ങളിൽ നിന്നുള്ള സ്ത്രീകളെയാണ് ഇയാൾ കെണിയിൽ പെടുത്തിയത് എന്ന് പോലീസ് പറയുന്നു.

Share
അഭിപ്രായം എഴുതാം