ഉറങ്ങിക്കിടന്ന പന്ത്രണ്ടുകാരനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; ഡോക്ടറും ഭാര്യയും അറസ്റ്റിൽ

ഗുവാഹാത്തി: ഉറങ്ങിക്കിടന്ന പന്ത്രണ്ട് വയസുകാരന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപിച്ച ശേഷം കടന്നുകളഞ്ഞ ഡോക്ടറേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ നാഗാവിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. ഡോക്ടറുടെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന ആൺകുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. അസം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ സിദ്ധി പ്രസാദ് ദ്യൂരിയാണ് കുട്ടിയുടെ മേൽ ചൂടുവെള്ളമൊഴിച്ചത്. ഭാര്യയും മൊറാൻ കോളേജ് പ്രിൻസിപ്പലുമായ മിതാലി കോൻവാറിനേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇവരുടെ ദിബ്രൂഗറിലെ വസതിയിലായിരുന്നു സംഭവം.

മദ്യ ലഹരിയിലായിരുന്ന സിദ്ധി പ്രസാദ് ഉറങ്ങിക്കിടന്ന കുട്ടിയുടെ മേൽ ചൂടുവെള്ളമൊഴിച്ചു. സംഭവത്തിന് സാക്ഷിയായി നിന്നതല്ലാതെ കുട്ടിയ്ക്ക് വൈദ്യസഹായമുൾപ്പെടെയുള്ള സഹായം നൽകിയില്ല എന്നതാണ് മിതാലിയുടെ മേൽ ചുമത്തിയ കുറ്റം. ഇരുവരെയും അറസ്റ്റ് ചെയ്തതായി അഡിഷണൽ ഡിജിപി ജിപി സിങ് അറിയിച്ചു. അജ്ഞാത വീഡിയോ സന്ദേശം ലഭിച്ചതിനെ തുടർന്ന് ജില്ലാ ശിശുക്ഷേമ സമിതി ഓഗസ്റ്റ് 29 ന് കുട്ടിയെ രക്ഷിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ ശിശുസംരക്ഷണകേന്ദ്രത്തിലാക്കിയതായി പോലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം ഡോക്ടർക്കും ഭാര്യയ്ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് കൂട്ടിച്ചേർത്തു. അർബുദരോഗിയായ സിദ്ധി പ്രസാദ് സലൈൻ ചികിത്സയിലായിരുന്നതിനാൽ ആദ്യം അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് പ്രാദേശിക പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ച് മടങ്ങി. എന്നാൽ ഇരുവരും ഒളിവിൽ പോയതിനെ തുടർന്ന് പോലീസ് തിരച്ചിലാരംഭിച്ചിരുന്നു. പിന്നീ

Share
അഭിപ്രായം എഴുതാം