ആറ്റിങ്ങലിൽ ചരിത്രത്തിലെ ഏറ്റവും വലിയകഞ്ചാവ് വേട്ട 20 കോടി രൂപ മൂല്യം

ആറ്റിങ്ങൽ: കണ്ടയ്നെർ ലോറിയിൽ നിന്നാണ് വൻ കഞ്ചാവ് ശേഖരം എക്സൈ സംഘംപിടിച്ചത് . 500 കിലോ കഞ്ചാവ്. വിവിധ പായ്ക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത് .

രണ്ട് ഉത്തരേന്ത്യൻ സ്വദേശികൾ ഏക്സൈസ് പിടിയിൽ. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയകഞ്ചാവ് വേട്ടയായിരുന്നു ഇത് . 20കോടിയിലേറെ മൂല്യം ഉണ്ട് . കണ്ടെയ്നർ ലോറിയിൽ കടത്താൻ ശ്രമിച്ച 500 കിലോ കഞ്ചാവാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

ദേശീയപാതയിലെ കോരാണിയില്‍ ഇന്ന് രാവിലെ ഏഴിനാണ് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവുവേട്ട നടന്നത്. മൈസൂരില്‍നിന്ന് കണ്ടയ്‌നര്‍ ലോറിയിലാണ് ഇത് കടത്താന്‍ ശ്രമിച്ചത്. ഡ്രൈവര്‍ കാബിന് മുകളില്‍ പ്രത്യേക അറകളിലായിരുന്നു കഞ്ചാവ്. ഏതാണ്ട് 20 കോടിരൂപ വിപണി വിലയുള്ളതാണിത്. മൈസൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘമാണിതിന് പിന്നിലെന്നും പറയപ്പെടുന്നു .

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, തിരുവനന്തുപുരം ജില്ലകളില്‍ വില്‍പ്പന നടത്താന്‍ കൊണ്ടുവന്നതാണിതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Share
അഭിപ്രായം എഴുതാം