സുശാന്തിൻ്റെ മരണം, റിയാ ചക്രവർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യംചെയ്തു

മുംബൈ :ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങുന്നതായി സൂചന. കേസുമായി ബന്ധപ്പെട്ട് സുശാന്തിൻ്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു.

ഇന്നുച്ചയോടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുംബൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു റിയയെ ചോദ്യം ചെയ്തത്.
റിയയുടെ സഹോദരനായ ഷോയിക് ചക്രവർത്തിയെയും മാനേജർ സാമുവൽ മിറാൻറയെയും മയക്കുമരുന്ന് കേസിൽ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

‘റിയ അറസ്റ്റ് വരിക്കാൻ തയ്യാറാണെന്നും പ്രണയിച്ചു എന്ന ഒരു തെറ്റ് മാത്രമേ അവർ ചെയ്തിട്ടുള്ളൂവെന്നും റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിൻ്റെ മാധ്യമങ്ങളോട് പറഞ്ഞു. ഷോയിക് ചക്രവർത്തിയെയും സാമുവൽ മിറാൻറയെയും സെപ്റ്റംബർ 9 വരെ എൻ.സി.ബി യുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്

Share
അഭിപ്രായം എഴുതാം