മുന്‍ കാമുകന്‍റെ മുഖത്ത് ആസിഡ്‌ ഒഴിച്ച യുവതിക്കെതിരെ പോലീസ്‌ കേസെടുത്തു

ഹൈദരാബാദ്‌: തന്നെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്‌തതില്‍ പ്രകോപിതയായ യുവതി മുന്‍ കാമുകന്‍റെ മുഖത്ത്‌ ആസിഡൊഴിച്ചു. ആന്ധ്ര പ്രദേശിലെ കൂര്‍നൂര്‍ ജില്ലയിലാണ്‌ സംഭവം. ഒരു പലവ്യജ്ഞന കടയിലെ ജീവനക്കാരനായ നാഗേന്ദ്രക്ക്‌ നേരേയായിരുന്നു ആക്രമണം. ഗുരതരമായി പൊളളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

പൊളളലേറ്റ നാഗേന്ദ്രയും സുപ്രിയ എന്ന യുവതിയും മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞതോടെ ഇരുവീടുകളിലും എതിര്‍പ്പുയര്‍ന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ നാഗേന്ദ്ര ഈ ബന്ധത്തില്‍ നിന്ന്‌ പിന്‍മാറു കയും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹത്തിന്‌ സമ്മതിക്കുകയും ആയിരുന്നു. കഴിഞ്ഞ മാസമായിരുന്നു വിവാഹം.

തന്നെ ഉപേക്ഷിച്ചതിലുളള പ്രതികാരം ചെയ്യാന്‍ തീരുമാനിച്ച സുപ്രിയ നാഗേന്ദ്രയുടെ മുഖത്ത്‌ ആസിഡൊഴിക്കുകയായിരുന്നു. എന്നാല്‍ സുപ്രിയയുടെ അനുവാദത്തോടെയാണ്‌ ബന്ധത്തില്‍ നിന്ന്‌ പിന്‍മാറിയതെന്നും ഇതിന്‌ സുപ്രിയക്ക്‌ പണം കൊടുത്തുവെന്നിരുന്നുവെന്നുമാണ്‌ നാഗേന്ദ്ര പറയുന്നത്‌. പോലീസ്‌ സുപ്രിയക്കെതിരെ കേസെടുത്തു.

Share
അഭിപ്രായം എഴുതാം