ഇന്ത്യൻ – കനേഡിയൻ സഖ്യം യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

വാഷിംഗ്ടൺ: ഇന്ത്യന്‍, കനേഡിയന്‍ കൂട്ടുകെട്ട് ആയ റോഹൻ ബൊപ്പണ്ണ- ഡെനിസ് ഷപോവലോവ് സഖ്യം യു.എസ് ഓപ്പൺ ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചു. ആറാം സീഡും ജര്‍മ്മന്‍ താരങ്ങളുമായ കെവിന്‍, ആന്ദ്രസ് എന്നിവരുടെ സഖ്യത്തെ ആണ് ബൊപ്പണ്ണ-ഷപോവലോവ് സഖ്യം മറികടന്നത്. ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം ആണ് ബൊപ്പണ്ണ സഖ്യം ജയം കണ്ടത്.

ആദ്യ സെറ്റിൽ സീഡ് ചെയ്യാത്ത കൂട്ടുകെട്ട് രണ്ടാം സെറ്റില്‍ അതിശക്തമായാണ് തിരിച്ചു വന്നത്. ഷപോവലോവിന്റെ മികച്ച സര്‍വീസുകളും ബൊപ്പണ്ണ നൽകിയ മികച്ച പിന്തുണയുമാണ് സഖ്യത്തിന് തുണയായത്.

Share
അഭിപ്രായം എഴുതാം