സിക്കിം: വടക്കൻ സിക്കിമിൽ കൊടും തണുപ്പിൽ ദിശതെറ്റി ഇന്ത്യൻ ഭാഗത്ത് എത്തിയ മൂന്ന് ചൈനീസ് പൗരന്മാർക്ക് ആവശ്യമായ വസ്ത്രങ്ങളും മരുന്നു നൽകി സഹായം ഒരുക്കി ഇന്ത്യൻ സൈന്യം തിരിച്ചയച്ചു.
രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന ചൈനീസ് സംഘം 17,500 അടി ഉയരത്തിൽ കൊടും തണുപ്പിൽ അവരുടെ സഞ്ചാരപാതയിൽ നിന്ന് ദിശതെറ്റി ഇന്ത്യൻ ഭാഗത്തേക്ക് വെള്ളിയാഴ്ച രാവിലെ എത്തുകയായിരുന്നു.
ചൈനീസ് പൗരന്മാർക്ക് ഇന്ത്യൻ സൈന്യം ആവശ്യമായ ഓക്സിജൻ നൽകുകയും ശരീരത്തിൽ ചൂട് നിലനിർത്താൻ കമ്പിളി വസ്ത്രങ്ങൾ നൽകുകയും ചെയ്തു.
പിന്നീട് അവരെ സുരക്ഷിതമായി ചൈനീസ് അതിർത്തിയിൽ എത്തിച്ചു എന്ന് ഇന്ത്യൻ സൈന്യം ചിത്രങ്ങൾ സഹിതം ഔദ്യോഗികമായി ട്വീറ്റ് ചെയ്തു.
ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ചെടുത്തോളം മനുഷ്യത്വത്തിനാണ് പ്രാധാന്യം എന്നും സൈന്യം ട്വിറ്ററിൽ കുറിച്ചിരുന്നു.