സ്വയം പരിചരണത്തിനുളള ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം : ലക്ഷണമില്ലാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന തായി കാണുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്ന തിനായി സ്വയം പരിചരണത്തെക്കുറിച്ച് ബോധവല്‍ക്കരണം നാടത്താനുളള പദ്ധതികളുമായി ആരോഗ്യ വകുപ്പ്  രംഗത്ത്. പലരും കോവിഡ് പരിശോധനയ്ക്ക്  വിമുഖത കാട്ടുന്നതിനാല്‍ പൊതു കാമ്പയില്‍ ആവശ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. രോഗ മുന്നറിയിപ്പ്,  പള്‍സ് ഓക്‌സി  മീറ്ററിന്‍റെ  ഉപയോഗം ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കണ്ടു പിടിക്കുക, നേരിയ ചുമ, തുമ്മല്‍ എന്നിവയുളളവരെ കണ്ടെത്തി  ബോധ വല്‍ക്കരണം നടത്തുക എന്നിവയാണ് ഉദ്ദേശം. 

കോവിഡ് സേനയുടേയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുളള വാളണ്ടിയര്‍മാര്‍, റസിഡന്‍റ്സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍, ജന മൈത്രി പോലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയായിരിക്കും കാംപെയിന്‍ നടത്തുക. ലക്ഷണമില്ലാത്ത രോഗ ബാധരുടെ എണ്ണം എത്രയെന്ന് ഇതുവരെയും ആരോഗ്യ വകുപ്പ്  തിട്ടപ്പെടുത്തിയട്ടില്ല. പരിശോധനകള്‍ കുറച്ച് ബോധവല്‍ക്കരണത്തില്‍കൂടി വ്യാപനം തടയുകയാണ് വകുപ്പിന്‍റെ  ലക്ഷ്യം. നിയന്ത്രണങ്ങള്‍ നീക്കിയതോടെ ആരില്‍ നിന്നുവേണമെങ്കിലും രോഗം വരാനുളള സാധ്യത വളരെ   കൂടുതലാണ്.  അത്തരം ഒരു സാഹചര്യത്തില്‍ സ്വയം പരിചരണം പരമ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. അതേസമയം പരിശോധനകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നവര്‍ വഴി മറ്റുളളവര്‍ക്ക് രോഗം ബാധിക്കുമെന്ന ആശങ്കയും ആരോഗ്യ വകുപ്പിനുണ്ട്. 

പ്രായമായ വലിയവിഭാഗം പ്രമേഹം ക്യാന്‍സര്‍, മറ്റുരോഗമുളളവര്‍ എന്നിങ്ങനെയുളളവരിലേക്ക്  കോവിഡ് വ്യാപിച്ചാല്‍ മരണ സംഖ്യ കൂടുമെന്നാണ് വിലയിരുത്തല്‍. ലക്ഷണങ്ങള്‍ ഇല്ലാത്തവരിലോ   മിതമായ ലക്ഷണങ്ങള്‍ ഉളളവര്‍ക്കോ ഹൈപ്പോക്സിയാ  ഉണ്ടാകാനുള്ള   സാദ്ധ്യത ഉണ്ട്.  രക്ത കോശങ്ങളിലും, ടിഷ്യൂകളിലും ഒരു വ്യക്തിയുടെ ഓക്സിജന്‍റെ അളവ് മുന്നറിയിപ്പടയാളങ്ങളില്ലാതെ കുറയുന്ന അവസ്ഥയാണ് ഹൈപ്പോക്സിയ. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടി ഉദ്ദേശിച്ചാണ് കാംബയിന്‍ നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.

Share
അഭിപ്രായം എഴുതാം