പാനൂരില്‍ പറമ്പില്‍ നിന്നും കിട്ടിയ സ്റ്റീല്‍ പാത്രം എറിഞ്ഞുകളഞ്ഞപ്പോള്‍ ബോംബായി പൊട്ടിത്തെറിച്ചു.

പാനൂർ : കരിയാട് പാനൂരിൽ പറമ്പിൽ നിന്ന് കിട്ടിയ സ്റ്റീൽ പാത്രങ്ങളിൽ സ്റ്റീൽ ബോംബാണെന്നറിയാതെ പുഴയിലേക്ക് എറിഞ്ഞപ്പോൾ സ്ഫോടനമുണ്ടായി. 05-09-2020, ശനിയാഴ്ച വൈകീട്ട് കാഞ്ഞിരക്കടവ് പുഴയോരത്തുള്ള കൊളങ്ങരകണ്ടി പത്മനാഭന്റെ മകന്‍ രമേശ് ബാബുവിൻറെ പറമ്പിൽ നിന്നാണ് ഈ പാത്രങ്ങൾ കിട്ടിയത്. പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ പാത്രങ്ങൾ കൂടോത്രം ചെയ്തതാണ് എന്ന് കരുതി കാറിൽ കൊണ്ടുപോയി കാഞ്ഞിരക്കടവ് പാലത്തിൽനിന്ന് പുഴയിലേക്ക് എറിഞ്ഞു. അപ്പോഴുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി. സംഭവമറിഞ്ഞ് ചൊക്ലി പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസുകാർ എത്തി അന്വേഷണം ആരംഭിച്ചു.

ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ രമേശ് ബാബുവിൻറെ കണ്ണൂരിൽ പടന്നക്കരയിലെ വീടും സ്ഥലവും. കുടുംബവുമായി അവധിക്കു വന്ന രമേശ് ബാബു വീട് വൃത്തിയാക്കുന്നതിനിടയിലാണ് സ്റ്റീൽ പാത്രങ്ങൾ കൂട്ടിയിട്ടതുപോലെ കണ്ടത്. ആരോ കൂടോത്രം ചെയ്തതാണ് എന്ന് കരുതി ചാക്കിട്ട് പുഴയിൽ എറിഞ്ഞു.

Share
അഭിപ്രായം എഴുതാം