ഉത്തർപ്രദേശിലെ മുഴുവൻ വീടുകളിലും കോവിഡ് പരിശോധന നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദേശം

കാൺപൂർ :കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിനായി വീടുകൾ തോറും കയറിയിറങ്ങി സർവേ നടത്താനും മുഴുവൻ കുടുംബങ്ങളിലും കോവിഡ് പരിശോധന നടത്താനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഉത്തർപ്രദേശ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അടിയന്തരമായി സംസ്ഥാനത്ത് ഐസിയു സംവിധാനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ലക്നൗ, കാൺപൂർ നഗർ, വരാണസി എന്നിവിടങ്ങൾക്ക് പ്രത്യേക പരിഗണന ആവശ്യമാണെന്നാണ് യുപി സർക്കാർ കണക്കാക്കിയിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം