അഭിഭാഷക വൃത്തിയിലെ പരിചയം ഹൈക്കോടതി ജഡ്ജിമാരായി ഉയർത്തപ്പെടാനുള്ള അധിക യോഗ്യതയല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : അഭിഭാഷകവൃത്തി യിലെ പ്രവർത്തി പരിചയത്തിൻറെ ദൈർഘ്യം ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെടുന്നതിനുള്ള അധിക യോഗ്യതയായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി.

ചെന്നൈ ഹൈക്കോടതി കൊളീജിയം പുറത്തിറക്കിയ ജില്ലാ ജെഡ്ജിമാരിൽ നിന്നും ഹൈക്കോടതി ജഡ്ജിമാരായി ഉയർത്തപ്പെടുന്നവരുടെ പട്ടികയ്ക്കെതിരെ എട്ട് ജുഡീഷ്യൽ ഓഫീസർമാർ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി ഉണ്ടായത്.

അഭിഭാഷക വൃത്തിയിൽ തങ്ങളുടെ ജൂനിയർമാരായവർ ഹൈക്കോടതി ജഡ്ജിമാർ ആകാനുള്ള പട്ടികയിൽ തങ്ങളെക്കാൾ മുന്നിൽ ഇടംനേടി എന്നതായിരുന്നു ഹരജിക്കാരുടെ പരാതി.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് ബൊപ്പെണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

മദ്രാസ് ഹൈക്കോടതി കൊളീജിയം നൽകിയ ശുപാർശ വിവേചനപരമല്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ൻ്റെ ലംഘനമല്ലെന്നും പരമോന്നത കോടതി വിലയിരുത്തി.

Share
അഭിപ്രായം എഴുതാം