18കാരി ഓടിച്ച ഔഡി കാര്‍ ഉറങ്ങികിടന്ന സെക്യൂരിറ്റിക്കാരന്റെ ദേഹത്ത് കയറി ഇറങ്ങി; 68കാരന് ദാരുണാന്ത്യം

ചെന്നൈ: 18കാരി ഓടിച്ച ആഡംബര കാര്‍ കയറി ഫ്‌ലാറ്റിലെ പാര്‍ക്കിങ് സ്ഥലത്ത് ഉറങ്ങുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. 68കാരനായ ശിവപ്രകാശമാണ് മരിച്ചത്. സെപ്റ്റംബര്‍ രണ്ടിന് രാത്രി ഫോര്‍ഷോര്‍ എസ്‌റ്റേറിലെ ഫ്‌ലാറ്റിലാണ് സംഭവം. ഇവിടെ താമസിച്ചിരുന്ന റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയുടെ മകളായ അപര്‍ണയാണ് അപകടമുണ്ടാക്കിയത്.

അപകടം സംഭവിച്ചതറിയാതെ അപര്‍ണ കാര്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് പോയി. മറ്റ് ഫ്‌ലാറ്റുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തിയത്. ആദ്യം കുറ്റം നിഷേധിച്ച് അപര്‍ണ സിസിടിവി ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് ഇക്കാര്യം സമ്മതിച്ചത്. കൂടാതെ നിലവിളി ശബ്ദം കേട്ടില്ലെന്നും വ്യക്തമാക്കി.അശ്രദ്ധമൂലമുണ്ടായ മരണത്തിന് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 304 (എ) വകുപ്പ് പ്രകാരം കേസെടുത്തു. അപര്‍ണ ജാമ്യം നേടിയിട്ടുണ്ട്.മുന്‍ സര്‍ക്കാര്‍ ജീവനക്കാരനായ ശിവപ്രകാശം ഒരാഴ്ച മുമ്പാണ് ഇവിടെ സെക്യൂരിറ്റി ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചത്.

Share
അഭിപ്രായം എഴുതാം