ചവറ: ചവറയില്‍ ഷിബു ബേബി ജോണ്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് ആർ എസ് പി സംസ്ഥാനസെക്രട്ടറി എ എ അസീസ് അറിയിച്ചു. സി.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പിന്നിട് സി.പി.എമ്മിനൊപ്പം കൂടിയ ചവറ എന്‍ വിജയന്‍ പിള്ളയുടെ മരണത്തെ തുടര്‍ന്നാണ് നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ തവണ 6189 വോട്ടുകള്‍ക്കാണ് വിജയന്‍ പിള്ള മുന്‍ മന്ത്രി ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയത് .
1977 ല്‍ മണ്ഡലം രൂപികരിച്ചതിന് ശേഷം ഇടത് വലത് പക്ഷങ്ങളെ മാറി മാറി പിന്‍തുണച്ച സ്വഭാവമാണ് ചവറയിയിലെ വോട്ടര്‍മാര്‍ക്ക് ഉള്ളത്.
അന്തരിച്ച മുൻ എംഎൽഎ എൻ വിജയൻ പിള്ളയുടെ മകൻ ഡോക്ടർ സുജിത്ത് വിജയനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണനയിലുള്ളത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയായിരുന്നു എൻ വിജയൻ പിള്ള നിയമസഭയിലെത്തിയത്. ചവറ നിവാസികൾക്ക് ഏറെ പരിചിതനായ ഇഎന്ടി സ്പെഷലിസ്റ്റ് ഡോ. സുജിത്ത് ചവറ അരവിന്ദ് ആശുപത്രിയുടെ ഡയറക്ടറാണ്.