പരസ്പരവിശ്വാസം ഉണ്ടായാൽ സമാധാനമുണ്ടാകും ഷാങ്ഹായ് ഉച്ചകോടിയിൽ രാജ് നാഥ് സിംഗ്

മോസ്കോ: ഇന്ത്യ-ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ ചൈനയെ പറ്റി പറയാതെ പറഞ്ഞ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.

മേഖലയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. രാജ്യാന്തര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ആഗോള സുരക്ഷാ സംവിധാനത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഓരോ രാജ്യവും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കണം. രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം അത്യാവശ്യമാണ്, രാജ്നാഥ് സിംഗ് പറഞ്ഞു.

ചൈനീസ് പ്രതിരോധമന്ത്രി ജനറൽ വേയ് ഫെൻഹേയുടെ സാന്നിധ്യത്തിലായിരുന്നു രാജ്നാഥ് സിങ്ങിൻ്റെ പ്രസംഗം. ചൈന ഉൾപ്പടെ എട്ടു രാജ്യങ്ങളാണ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഉച്ചകോടിയിൽ വച്ച് അതിർത്തി സംഘർഷങ്ങളിൽ ചർച്ചയാകാമെന്ന് ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം