ബംഗുലൂരു: മയക്കുമരുന്നു കേസിൽ കന്നട സിനിമാ താരം രാഗിണി ദ്വിവേദിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. എലഹങ്കയിലെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് താരത്തിന്‍റെ അറസ്റ്റ്. ചോദ്യം ചെയ്യലിനായി 04-09-2020 വ്യാഴാഴ്ച്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ രാഗിണിക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും താരം ഹാജരായിരുന്നില്ല. ഫോണിലെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഏഴര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് നടിയെ കസ്റ്റഡിയിലെടുത്തത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകാന്‍ നടി രാഗിണി ദ്വിവേദി കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം അനുമതി നല്‍കിയിരുന്നില്ല.
04-09-2020, വെള്ളിയാഴ്ച തന്നെ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച നടിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് ആരംഭിച്ചത്. രാഗിണി ദ്വിവേദിയുടെ സുഹൃത്തായ രവിശങ്കര്‍ വ്യാഴാഴ്ച്ച അറസ്റ്റിലായിരുന്നു. ഇദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തായ രാഗിണിക്കും കൃത്യത്തില്‍ പങ്കുണ്ട് എന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.