ഇനിയും താൻ ചെന്നൈ സൂപ്പർ കിംഗ്സിൽ തന്നെ കാണുമെന്ന് സുരേഷ് റെയ്ന

ന്യൂഡൽഹി: യുഎഈയില്‍ നടക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്‍റ് ഉപേക്ഷിച്ച്‌ വീട്ടിലേക്ക് മടങ്ങിയതിനു വിശിദീകരണവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്ന രംഗത്തെത്തി.

ചെന്നൈ സൂപ്പര്‍ കിങ്സും താനുമായി പ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്. 12.5 കോടി രൂപ കിട്ടുന്ന അവസരം തക്കതായ കാരണം കൂടാതെ ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ? രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു എന്നത് സത്യമാണ്. പക്ഷേ ഇനിയും നാലോ അഞ്ചോ വര്‍ഷം ഐപിഎല്ലില്‍ കളിക്കാനാകുമെന്നാണ് താന്‍ കരുതുന്നത് എന്നും റെയ്ന വിശദീകരിച്ചു.

തീർത്തും വ്യക്തിപരമായ കാരണങ്ങളാലാണ് ക്യാമ്പ് വിട്ടതെന്നു റെയ്ന വ്യക്തമാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പിനായി യുഎഇയില്‍ എത്തിയശേഷം അപ്രതീക്ഷിതമായാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയത്.

” കുടുംബത്തിന് വേണ്ടിയാണ് ഞാന്‍ യു.എ.ഇയില്‍ നിന്ന് തിരികെ പോന്നത്.എന്റെ കുടുംബവുമായി ബന്ധപ്പെട്ട് അടിയന്തരമായി കൈകാര്യം ചെയ്യേണ്ട ചില പ്രശ്നങ്ങളുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സും എന്റെ കുടുംബമാണ്. മഹി ഭായ് എന്നെ സംബന്ധിച്ച്‌ വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്. അതുകൊണ്ടുതന്നെ സീസണ്‍ ഉപേക്ഷിച്ച്‌ മടങ്ങുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു.” റെയ്ന പറയുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് വീണ്ടും മടങ്ങിയെത്തിയേക്കും എന്നും റെയ്ന സൂചിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →