മാഞ്ചസ്റ്റര്‍: മൂന്നാമത്തേയും അവസാനത്തേയും മത്സരം അഞ്ച് റണ്‍സിന് പാകിസ്ഥാന്‍ ജയിച്ചതോടെ ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ടി20 പരമ്പര സമനിലയിൽ അവസാനിച്ചു . ആദ്യ മത്സരം മഴ മുടക്കുകയും രണ്ടാം മത്സരം അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ പരമ്പരയിലെ തോൽവി ഒഴിവാക്കാൻ ഇന്നലത്തെ മൽസരത്തിൽ പാകിസ്ഥാന് ജയം അനിവാര്യമായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ് എട്ടിന് 185 എന്ന നിലയില്‍ അവസാനിച്ചു. പാക് താരം മുഹമ്മദ് ഹഫീസ് മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരത്തിന് അര്‍ഹനായി.
രണ്ട് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, വഹാബ് റിയാസ് എന്നിവരാണ് പാകിസ്ഥാന്റെ വിജയം അനായാസമാക്കിയത്. 33 പന്തില്‍ 61 റണ്‍സ് നേടിയ മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.