കൊല്ലം:നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസറ്റിലിടിച്ച് മറിഞ്ഞ് യുവാക്കള്‍ക്ക് പരിക്കേറ്റു. താമരക്കുളം കാനറാ ബാങ്കിന് സമീപം ആഗസ്റ്റ് 30-ന് രാത്രി 9 മണിയോടെയായിരുന്നു അപകടം. തങ്കശേരി സ്വദേശി ഫ്രഡി അലോഷ്യസ്, (19), മുണ്ടക്കല്‍ സ്വദേശി അഭിഷേക് പ്രസന്നകുമാര്‍(20), ഊരമ്പളളി സ്വദേശി അശ്വിന്‍ ഡെന്നീസ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുണ്ടയ്‌ക്കലില്‍ നിന്ന് തങ്കശേരിയിലേക്ക് പോകുകയായിരുന്നു ഇവര്‍.
യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്നും അമിത വേഗതയിലായിരുന്നു കാര്‍ ഓടിച്ചിരുന്നത് എന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പറഞ്ഞു.