റെയ്ന മടങ്ങിയത് ധോണിയുടെ സൗകര്യങ്ങൾ ലഭിക്കാത്തതിനാലെന്ന് റിപ്പോര്‍ട്ട്

ദുബൈ: ചെന്നൈ സൂപ്പർ കിംഗ്സ് താരമായ സുരേഷ് റെയ്ന ഐ.പി.എൽ മൽസരങ്ങൾ ഉപേക്ഷിച്ച് ദുബൈയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ യഥാർത്ഥ കാരണം സംസന്ധിച്ച് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളാണ് വരുന്നത്.

യു.എ.ഇ യിൽ താമസത്തിനായി ഒരുക്കിയ സൗകര്യങ്ങളിൽ റെയ്ന അതൃപ്തനായിരുന്നു എന്നും ഇതാണ് താരം മടങ്ങാനുള്ള യഥാർത്ഥ കാരണം എന്നുമാണ് പുതുതായി വരുന്ന റിപ്പോര്‍ട്ട് . ക്യാപ്റ്റൻ ധോണിയ്ക്കും തനിക്കും വ്യത്യസ്ത രീതിയിൽ സൗകര്യങ്ങളൊരുക്കിയത് താരത്തെ ചൊടിപ്പിച്ചിരുന്നുവത്രേ.

കോവിഡ് കാരണം അനിശ്ചിതമായി നീണ്ടിരുന്ന ഐ.പി.എൽ 13-ാം സീസണിനായി രണ്ടാഴ്ച മുൻപാണ് സൂപ്പർ കിംഗ്സ് താരങ്ങൾ യു.എ.ഇ യിൽ എത്തിയത്. സംഘത്തിലെ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് വാർത്തയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →