പുനലൂര്‍: 25 ലക്ഷത്തിലേറെ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നനങ്ങള്‍ എക്‌സൈസ് പിടികൂടി . ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്‌റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്‌നാട്ടില്‍ നിന്നും കോഴിവളത്തോടൊപ്പം കടത്താന്‍ ശ്രമിച്ച ഉത്പ്പന്നങ്ങള്‍ കണ്ടെത്തിയത്. തെങ്കാശി സ്വദേശിയായ വാന്‍ ഡ്രൈവര്‍ ഇസക്കിരാജ(42) പിടിയിലായി.
ഓണം പ്രമാണിച്ച് അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്നുളള കൊല്ലം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പികെ സനുവിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് കോഴിവളം കയറ്റിക്കൊണ്ടുവന്ന പിക്കപ്പ് വാനില്‍നിന്നും 36 ചാക്കുകളിലായി പുകയില ഉദ്‌പ്പന്നങ്ങള്‍ കണ്ടെടുത്ത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്‍റീവ് ഓഫീസര്‍ പ്രദീപ് കുമാര്‍ ബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റെജിമോന്‍, അജീഷ് ഡി, എക്‌സൈസ് ഡ്രൈവര്‍ സുജിത് എന്നിവര്‍ പങ്കെടുത്തു.