ഉറുകുന്നില്‍ കാട്ടാന ശല്ല്യം രൂക്ഷമായി

പുനലൂര്‍: തെന്മല ഫോറസ്‌റ്റ്‌ ഡിവിഷനിലെ ജനവാസ മേഖലയായ ഉറുകുന്ന്‌ മേഖലയില്‍ കാട്ടാന ശല്ല്യം രൂക്ഷമായി. ഇന്നലെ (29.8.2020 ) വെളുപ്പിനെ ഉറുകുന്ന്‌ വെളളച്ചാല്‍ പാലത്തിന്‌ സമീപം ഇറങ്ങിയ ആന കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. വെളളച്ചാല്‍ പ്രിയേഷ്‌ ഭവനില്‍ പ്രിയകുമാരി , സമീപവാസി യായ ഗോപി തുടങ്ങി നിരവധി പേര്‍ക്ക്‌ വ്യാപകമായി നഷടം സംഭവിച്ചിട്ടുണ്ട്‌. വാഴ, മരച്ചീനി, തെങ്ങ,‌ റബര്‍ തുടങ്ങിയവ യാണ്‌ നശിപ്പിച്ചവയില്‍ ഏറെയും, കൃഷികള്‍ക്കു സമീപത്തെ കാവല്‍ പുരയും ആന നശിപ്പിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →