ബെര്‍ലിന്‍: ഈ സീസണില്‍ ഒരു താരത്തിന് നേടാന്‍ സാധിക്കുന്ന എല്ലാ കിരീടവും താന്‍ സ്വന്തമാക്കിയെന്ന് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സൂപ്പര്‍ സ്‌റ്റാര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി.
ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ തനിക്ക് അവകാശപ്പെട്ടതാണ്. ബയേണിനൊപ്പം കളിച്ച എല്ലാ ടൂര്‍ണമെന്റിലും താന്‍ തന്നെയാണു ടോപ്പ് സ്‌കോറര്‍ എന്നും ലെവന്‍ഡോവ്‌സ്‌കി കൂട്ടിച്ചേര്‍ത്തു. ജര്‍മ്മനിയില്‍ ബുണ്ടസ് ലീഗയിലെ കിരീടവും ജര്‍മ്മന്‍ കപ്പും ബയേണിനൊപ്പം ഉയര്‍ത്തിയ ലെവന്‍ഡോവ്‌സ്‌കി പി.എസ്.ജിയെ പരാജയപ്പെടുത്തി ചാമ്ബ്യന്‍സ് ലീഗും സ്വന്തമാക്കി. ഈ സീസണില്‍ 55 ഗോളുകളാണ് ലെവന്‍ഡോവ്‌സ്‌കി അടിച്ചു കൂട്ടിയത്.
47 മത്സരങ്ങളില്‍ നിന്നാണ് അദ്ദേഹം 55 ഗോളുകള്‍ നേടിയത് . കളിച്ച മൂന്ന് ടൂര്‍ണമെന്റിലും കിരീടം നേടി എന്നു മാത്രമല്ല ടോപ്പ് സ്‌കോററുമായി അദ്ദേഹം മാറി.
കൊറോണ ബാധയുടെ പേരിലാണ് ഈ സീസണില്‍ ബാലന്‍ ഡി ഓര്‍ നല്‍കില്ലെന്ന് സംഘാടകർ തീരുമാനമെടുത്തത്. നൽകിയിരുന്നു എങ്കിൽ ലെവൻഡോവ്സ്കിയ്ക്ക് എതിരാളി പോലും ഉണ്ടാകുമായിരുന്നില്ല.