മുംബൈ ഭീകരാക്രമണം, മൂന്ന് ജമാഅത്ത് ഉദ്ദവ നേതാക്കൾക്ക് പാക്കിസ്ഥാനിൽ ജയിൽ ശിക്ഷ

ഇസ്ലാമാബാദ്: 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരായ മൂന്ന് ജമാ അത്ത് ഉദ്ദവ നേതാക്കൾക്ക് പാക്കിസ്ഥാനിലെ കോടതി ജയിൽ ശിക്ഷ വിധിച്ചു.

ജമാഅത്ത് ഉദ്ദവ നേതാക്കളായ മാലിക് സഫർ ഇഖ്ബാൽ , അബ്ദുൾ സലാം എന്നിവരെ 16 വർഷവും 6 മാസവും നീളുന്ന തടവിനും ഹാഫിസ് അബ്ദുൾ റഹ്മാൻ എന്നയാളെ ഒന്നര വർഷം തടവിനുമാണ് കോടതി ശിക്ഷിച്ചതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഭീകരവാദത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന അന്താരാഷ്ട്ര ഫിനാൻസിംഗ് ഏജൻസികളുടെ സമ്മർദ്ധത്തിന് പാക്കിസ്ഥാൻ വഴങ്ങിയതിന്റെ സൂചനയാണ് ജമാ അത്ത് ഉദ്ദവയ്ക്കെതിരായ നടപടി എന്നാണ് കരുതപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →