ലണ്ടൻ: ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്ന് ബ്രസീലിയൻ താരം തിയാഗോ സിൽവ ചെൽസിയുമായി കരാറിൽ എത്തി. ഒരു വർഷത്തേക്കാണ് കരാർ.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ കളിയില്‍ പിഎസ്ജിയെ നയിച്ചത് സില്‍വയായിരുന്നു. എട്ടുവര്‍ഷം അവര്‍ക്കായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണില്‍ 54 ഗോളുകൾ വഴങ്ങിയ ടീമാണ് ചെല്‍സി. പരിചയസമ്പന്നനായ പിൻനിര താരമായ സില്‍വയുടെ വരവോടെ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് ഫ്രാങ്ക് ലംപാര്‍ഡിന്റെയും കൂട്ടരുടെയും കണക്കുകൂട്ടല്‍.