പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട്: നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബിജെപി പ്രവർത്തകനായ ഇയ്യങ്കോട് പീറ്റപൊയിൽ സുമേഷിനെയാണ് (36) നാദാപുരം സി.ഐ. അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

വീടിന് സമീപത്ത് നിന്നും ഓണപ്പൂക്കളമൊരുക്കാൻ പൂവ് പറിക്കുന്നതിനിടെയാണ് എട്ടാം ക്ലാസുകാരിയായ കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നാദാപുരം പൊലീസില്‍ പരാതി നൽകുകയായിരുന്നു.

Share
അഭിപ്രായം എഴുതാം