ലണ്ടൻ: സൂപ്പർ താരം ലയണൽ മെസ്സിക്ക് വേണ്ടി നൂറ് മില്യൺ യൂറോയും
മൂന്നു താരങ്ങളെയും നൽകാൻ തയ്യാറായി മാഞ്ചസ്റ്റർ സിറ്റി. പെപ് ഗ്വാർഡിയോള മെസ്സി യുമായി കൂടിക്കാഴ്ച നടത്തി എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് മെസ്സിയുടെ പിതാവ് സിറ്റിയിൽ എത്തി ചർച്ച നടത്തി എന്നാണ്.
മെസ്സിക്ക് പകരം ബാഴ്സയ്ക്കു നൽകാൻ സിറ്റി തയ്യാറാക്കി നിർത്തിയ താരങ്ങൾ ആരും നിസ്സാരക്കാരല്ല.
സ്ട്രൈക്കർ ഗബ്രിയേൽ ജീസസ്, അറ്റാക്കിങ് മിഡ്ഫീൽഡർ ബർണാഡോ സിൽവ .
യുവ സെൻറർ ബാക്ക് ഖാസിയ എന്നിവരെയാണ് മറുതട്ടിൽ വച്ച് തൂക്കമൊപ്പിക്കാൻ സിറ്റി ശ്രമിക്കുന്നത് . എന്തൊക്കെ വച്ചാലും മെസ്സിയുടെ തട്ട് താഴ്ന്നു തന്നെയാണ് ഇരിക്കുന്നത് എന്നാണ് ബാഴ്സ നൽകുന്ന സൂചന. 700 മില്യൺ ആണ് മെസ്സിയുടെ റിലീസിംഗ് ക്ലോസ്. നിലവിൽ ലോകത്തിലെ ഒരു ടീമിനും മുടക്കാൻ സാധിക്കാത്ത ഒരു വമ്പൻ തുകയാണിത് ബാഴ്സലോണ ഇനിയും തങ്ങളുടെ പ്രതീക്ഷ കൈവിട്ടിട്ടില്ല.മനസ്സുമാറി താരം തിരിച്ചുവരും എന്നു തന്നെ ബാഴ്സ ഇപ്പോഴും വിശ്വസിക്കുന്നു