സിഡ്നി: മഹേന്ദ്ര സിങ് ധോണിയുടെ സ്ഥാനം ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പമാണെന്ന് മുൻ ഇന്ത്യൻ പരീശീലകൻ കൂടിയായ ഗ്രഗ് ചാപ്പൽ. താൻ കണ്ടിട്ടുള്ള ഏറ്റവും ശക്തനായ ബാറ്റ്സ്മാനാണ് ധോണി.
തന്റെ എല്ലാ പ്രതീക്ഷകൾക്കും മുകളിലുളള പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ഏതു വെല്ലുവിളികളും നേരിടാന്‍ ധോണി തയ്യാറായിരുന്നെന്നും ഗ്രെഗ് ചാപ്പല്‍ പറഞ്ഞു.
ഇംഗ്ലണ്ടിന്റെ മൈക്കിള്‍ ബ്രേര്‍ലി, മുന്‍ ഓസ്‌ട്രേലിയന്‍ താരം ഇയാന്‍ ചാപ്പല്‍, മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലര്‍, മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ് എന്നീ ഇതിഹാസ താരങ്ങളുടെ കൂടെയാണ് ധോണിയുടെ സ്ഥാനമെന്നും ഗ്രെഗ് ചാപ്പല്‍ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിൽ വിവാദങ്ങൾ പുകഞ്ഞ 2005 , 2007 കാലത്താണ് ചാപ്പൽ പരിശീലക സ്ഥാനത്തേക്ക് വരുന്നത്. സൗരവ് ഗാംഗുലി ഉൾപ്പടെയുള്ള മുതിർന്ന താരങ്ങളും അദ്ദേഹവുമായി പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. അക്കാലത്താണ് യുവ താരങ്ങളായ ധോണിയും റെയ്നയും ഇന്ത്യൻ ടീമിലേക്കെത്തുന്നത്.