ഡല്‍ഹി : മുപ്പതുകാരിയായ യുവതിയാണ് അന്‍പതുകാരനായ ഭര്‍ത്താവിനെ കഴുത്ത് ഞ്ഞെരിച്ച് കൊലപ്പെടുത്തിയത്. ഡല്‍ഹിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാത്തതും, ഭര്‍ത്താവിന്റെ പ്രായകൂടുതലും യുവതിയെ അസ്വസ്ഥയാക്കിയിരുന്നു. ഇതിനിടെ വീരു ബര്‍മ എന്ന യുവാവുമായി ഇവര്‍ പ്രണയത്തിലാവുകയും ഭര്‍ത്താവിനെ കൊലപ്പെടുത്തുവാന്‍ ആലോചിക്കുകയുമായിരുന്നു.
ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കിയ ശേഷം കാമുകനുമായി ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കാട്ടി വ്യാഴാഴ്ച ഇരുവരും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമെന്ന് കണ്ടെത്തി ഇരുവരെയും ചോദ്യം ചെയ്തു.
ഭര്‍ത്താവിന്റെ വസ്തുവകകള്‍ തട്ടിയെടുത്ത ശേഷം കാമുകനായ വീരു ബര്‍മയെ വിവാഹം കഴിക്കുവാനായിരുന്നു നീക്കം. കൊലപാതകത്തിന് സഹായിച്ച കരണ്‍ എന്ന യുവാവ് ഇരുടെ വീട്ടില്‍ താമസിച്ചിരുന്ന ആളാണ്.