തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിൻറെ മരണത്തെ തുടർന്ന് രാജ്യസഭയില്‍ വന്ന ഒഴിവിൽ അദ്ദേഹത്തിൻറെ മകൻ തന്നെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥിയായ എം വി ശ്രേയസ് കുമാർ ആണ് 41 നെതിരെ 88 വോട്ടുകൾക്ക് ജയിച്ചത്. 24-08-2020, തിങ്കളാഴ്ച നിയമസഭാ മന്ദിരത്തിൽ വച്ചായിരുന്നു വോട്ടെടുപ്പ് നടന്നത്. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപ്പകവാടി ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. 130 വോട്ടിൽ ഒരു വോട്ട് അസാധുവായി. നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണൻ നായർ വരണാധികാരിയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ നിരീക്ഷകനുമായിരുന്നു. .