‘ഞാന്‍ നിന്റെ മുഖം ഇടിച്ചു പരത്തും’ മാധ്യമ പ്രവര്‍ത്തകനോട് ബ്രസീലിയന്‍ പ്രസിഡന്റ്

റിയോ ഡീ ജനീറോ: ഭാര്യയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ബ്രസീലിയന്‍ പ്രസിഡന്റ് ബോണ്‍സനാരോയുടെ പ്രതികരണം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നതായി. ‘ഞാന്‍ നിന്റെ മുഖം ഇടിച്ചു പരത്തും ‘ എന്നായിരുന്നു ക്ഷുഭിതനായ പ്രസിഡന്റിന്റെ മറുപടി.

പ്രസിഡന്റിന്റെ ഭാര്യയും പ്രഥമ വനിതയുമായ മിഷേല്‍ ബോണ്‍സനാരോയുടെ ബാങ്ക് അക്കൗണ്ടില്‍ നടന്ന പണമിടപാട് സംബന്ധിച്ചായിരുന്നു ചോദ്യം.
പ്രസിഡന്റിന്റെ മകനും മുന്‍ സെനറ്ററുമായ ഫ്‌ലാവിയോ ബോണ്‍സനാരോയുടെ സഹായിയായ ഒരുദ്യോഗസ്ഥന്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് ജയിലിലാണ്. ഇയാള്‍ 2011 നും 2018 നും ഇടയില്‍ മിഷേല്‍ ബോണ്‍സനാരോയുടെ അക്കൗണ്ടിലേക്ക് 9.5 ലക്ഷം ഡോളര്‍ നിക്ഷേപിച്ചു എന്ന ആരോപണം നിലവിലുണ്ട്. ഇതിനെ കുറിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. പ്രസിഡന്റിന്റെ മറുപടിയ്‌ക്കെതിരെ ബ്രസീലില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മാധ്യമ പ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യം പ്രതിഷേധക്കാര്‍ പത്ത് ലക്ഷത്തിലേറെ തവണ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം