പാലക്കാട് ആളിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ജാഗ്രത പാലിക്കണം

പാലക്കാട് : ആളിയാര്‍ ഡാം നിറഞ്ഞു  കവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ ഡാമില്‍ നിന്ന് വെള്ളം ഒഴുകുന്ന പ്രദേശത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. ഡാമില്‍ ജലനിരപ്പ്  1040 അടിയായി ഉയര്‍ന്നിട്ടുണ്ട്.  ഡാമിന്റെ പരമാവധി സംഭരണ ശേഷി 1050 അടിയാണ്.

Share
അഭിപ്രായം എഴുതാം